വളർത്തുപക്ഷികളുടെ ഇനങ്ങളേക്കുറിച്ചുള്ള സർവ്വവിജ്ഞാനകോശം > താറാവ് > ഫറോഈസ് താറാവ്

ഫറോഈസ് താറാവ് Facebook Twitter LinkedIn

ഇനത്തിനേക്കുറിച്ചുള്ള വിവരണം

ഫരോഈസ് താറാവുകൾ പുരാതനമായ, ദൃഡതയുള്ള താറാവിനമാണ്. ഫരോഈസ് ദ്വീപിൽ നിന്നുള്ള പഴയ ചിത്രങ്ങളിൽ ഫരോഈസ് താറാവുകൾ നദികളിലൂടേയും അഥവാ സമുദ്രതീരങ്ങളിലൂടേയും ഭക്ഷിച്ച് നടക്കുന്നതായി കാണിക്കുന്നുണ്ട്. 20-ആം നൂറ്റാണ്ട് വരെ ഓരോ വീട്ടിലും കോഴികളേയും, താറാവുകളേയും വളർത്തിയിരുന്നു, അതുകൊണ്ട് തന്നെ ഫരോഈസ് ദ്വീപിൽ അവിടുത്തെ നിവാസികളേക്കാൾ കൂടുതൽ വളർത്തുപക്ഷികളുണ്ട്. ഫരോഈസ് ദ്വീപിലെ ഗ്രാമപ്രദേശങ്ങളിൽ കുറുക്കന്മാരോ അഥവാ ഇരപിടിച്ച് തിന്നുന്ന മറ്റ് മൃഗങ്ങളോ ഇല്ലാത്തത് കാരണം താറാവുകളെ തുറന്ന് വിട്ടിരിക്കുകയാണ്. ഫരോഈസ് താറാവുകൾ ചുറുചുറുക്കോടെ ചികഞ്ഞ് തീറ്റ തേടുന്നതുകൊണ്ട് അവക്ക് കൂടുതലായി തീറ്റ നൽകേണ്ട ആവശ്യം അതിനെ വളർത്തുന്നവർക്ക് വരാറില്ല കൂടാതെ ഫലപുഷ്ടി കുറഞ്ഞ ഭക്ഷണമാണ് കഴിക്കുന്നതെങ്കിലും നല്ല മാംസം അവയിൽ നിന്ന് ലഭിക്കുന്നു 20 –ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഫരോഈസ് താറാവുകളുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു. ഇതിനുള്ള പ്രധാന കാരണം 1-1,3 കിലോ തൂക്കം വക്കുമ്പോൾ തന്നെ അവയെ കശാപ്പ് ചെയ്യുന്നു. അതുകൊണ്ട് സ്വതന്ത്രമായി തീറ്റ തേടി നടക്കുന്ന ഫരോഈസ് താറാവുകളുടെ സ്ഥാനത്ത് പെക്കിൻ താറാവുകൾ എത്തിച്ചേർന്നു. പെക്കിൻ താറാവുകൾ കൂടുതൽ മാംസം നൽകുമെങ്കിലും അവയ്ക്ക് നല്ല തീറ്റ നൽകേണ്ടതുണ്ട്. ഫരോഈസ് താറാവുകളെ വിവിധ നിറങ്ങളിൽ കണ്ട് വരുന്നു – അവയുടെ നിറം വൈൽഡ്, വെള്ള, വെള്ള ബ്രെസ്റ്റോടെ കറുപ്പ് എന്നിങ്ങനെയാണ്. ഫരോഈസ് താറാവുകൾ ആപൽക്കരമായി വംശനാശഭീഷണി നേരിടുന്ന ഒരു ഇനമാണ്‌. ഫരോഈസ് ദ്വീപിൽ 2000 ൽ കുറവ് താറാവുകൾ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ.

ഫറോഈസ് താറാവ്

തൂവൽപ്പൂടയുടെ നിറം അനേകം നിറങ്ങൾ

തൂക്കം
ആൺതാറാവ് 2 kg
താറാവ് 1,8 kg

ഇന്മദേശം Faroe Islands

കൂട്ടം 60 മുട്ടകൾ

മുട്ടയുടെ തൂക്കം 50 g

മുട്ടയുടെ നിറം വെള്ള നിറം

ഉപയോഗം ഇറച്ചി

റിങ്ങിന്റെ വലിപ്പം
ആൺതാറാവ് 15 mm
താറാവ് 15 mm

ചിത്രങ്ങൾ

മെയിൽ ചെയ്യേണ്ടവരുടെ ലിസ്റ്റിലേക്കുള്ള രെജിസ്ട്രേഷൻ

നിങ്ങളുടെ ഇമെയിൽ:
നിങ്ങളുടെ രാജ്യം
നിങ്ങളുടെ ഭാഷ

Antispam:

Copyright © വളർത്തുപക്ഷികളുടെ ഇനങ്ങളേക്കുറിച്ചുള്ള സർവ്വവിജ്ഞാനകോശം, 2011–2024. എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്.
സൈറ്റ് സൂചിക – വളർത്തുപക്ഷികളുടെ എല്ലാ ഇനങ്ങളുടേയും ലിസ്റ്റ്
അവസാനം പുതുക്കിയത്: 08. ഓഗസ്റ്റ് 2024