വളർത്തുപക്ഷികളുടെ ഇനങ്ങളേക്കുറിച്ചുള്ള സർവ്വവിജ്ഞാനകോശം > താറാവ് > അയ്‍ലെസ്ബറി താറാവ്

അയ്‍ലെസ്ബറി താറാവ് Facebook Twitter LinkedIn

ഇനത്തിനേക്കുറിച്ചുള്ള വിവരണം

ചെസ്റ്റിലെ പേശികൾ നല്ലരീതിയിൽ വികസിച്ച വലിയ താറാവ് ഇനമാണ് അയ്‌ലെസ്ബറി താറാവ്. അയ്‌ലെസ്ബറി താറാവിനത്തിന്റെ ജന്മം എവിടെയാണെന്ന് വ്യക്തമല്ല, എന്നിരുന്നാലും 1690 മുതൽ ഈ താറാവുകൾ അയ്‌ലെസ്ബറിയിൽ വളർത്തി വരുന്നു. 18-ആം നൂറ്റാണ്ടിന് മുമ്പ്, ഇംഗ്ലണ്ടിലെ സാധാരണ താറാവ് വീട്ടിൽ വളർത്തുന്ന വൈൽഡ് മലാർഡിന്റെ ഒരു വകഭേദം ആയിരുന്നു. മെത്തയുടെ അകത്ത് നിറക്കുന്നതിനുള്ള വെള്ള തൂവലുകൾക്കായി അയ്‍ലെസ്ബറി താറാവ് പിന്നീട് പ്രസിദ്ധിയാർജ്ജിച്ചു. അയ്‌ലെസ്ബറി താറാവിന്റെ തൂവൽപ്പൂട തൂവെള്ളയും, കൊക്ക് ഇളം ചുവപ്പും, കാൽ പാദങ്ങൾ തെളിഞ്ഞ ഓറഞ്ചും നിറത്തിലുള്ളതാണ്.
അയ്‌ലെസ്ബറി താറാവുകൾ നവംബർ മുതൽ മുട്ട ഇട്ട് തുടങ്ങുന്നു. മുട്ട വിരിഞ്ഞ് 8 ആഴ്ചകൾക്കുള്ളിൽ കുട്ടിത്താറാവുകൾ വളരെ പെട്ടെന്ന് കൊഴുത്ത് 2, 3 കിലോ വരെ തൂക്കം വെക്കുന്നു എന്നിരുന്നാലും അവ ഇളപ്പവും, വളരെ മാംസളവുമാണ്‌. കോഴികൾ വിൽപനക്ക് ലഭ്യമാകുന്ന വസന്തകാലാരംഭത്തിന്‌ മുമ്പും, സീസൺ അവസാനിച്ചതിന്‌ ശേഷവും അവയുടെ മാംസം ഫെബ്രുവരി മുതൽ മാർക്കറ്റിൽ ലഭ്യമായി തുടങ്ങുന്നു. ഇറച്ചിക്ക് വേണ്ടി വളർത്തുന്ന മറ്റൊരു താറാവ് ഇനമായ - റൂവൻ താറാവുകൾ, ഫെബ്രുവരി മുതൽ മുട്ട ഇട്ട് തുടങ്ങുകയും, തിന്നാൻ പാകത്തിന്‌ വളരാൻ 6 മാസത്തോളം എടുക്കുകയും ചെയ്യുന്നു. അങ്ങനെ അയ്‍ലെസ്ബറി താറാവുകളെ പ്രാധമികമായി വസന്തകാലത്തും, വേനൽകാലത്തും കൂടാതെ റൂവൻ താറാവുകളെ ശരത്കാലത്തും, ഹേമന്തകാലത്തും വിൽക്കുകയും ചെയ്യുന്നു.
1873 ൽ പെക്കിൻ താറാവിനെ ബ്രിട്ടനിൽ കൊണ്ടുവന്നു. വെള്ളയും ഓറഞ്ചും കലർന്ന കൊക്കും, കാലുകളുമുള്ള നിവർന്ന് നിൽക്കുന്ന പെക്കിൻ താറാവുകൾ അയ്‌ലെസ്ബറിക്ക് തുല്യമാണ്‌. അയ്‌ലെസ്ബറിയുടെ അത്രയും സ്വാദിഷ്ടമല്ലെങ്കിലും, പെക്കിൻ താറാവുകളുടെ മാംസം വളരെ കടുപ്പമുള്ളതും, കൂടുതൽ മുട്ട ഇടുന്നവയും, വളരെ പെട്ടെന്ന് തടിച്ച് കൊഴുക്കുന്നവയുമാണ്‌ കൂടാതെ അവ 8 ആഴ്ച പ്രായമുള്ള അയ്‌ലെസ്ബറിയുടെ അത്രയും തന്നെ വലിപ്പം ഉള്ളവയുമായിരിക്കും. ഇതേ കാരണങ്ങൾ കൊണ്ട് അയ്‌ലെസ്ബറി താറാവുകൾ ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്നു.
ചിത്രം അയ്‍ലെസ്ബറി താറാവ്

അയ്‍ലെസ്ബറി താറാവ്

അയ്‍ലെസ്ബറി താറാവ്

തൂവൽപ്പൂടയുടെ നിറം വെള്ള നിറം

തൂക്കം
ആൺതാറാവ് 5 kg
താറാവ് 4,5 kg

ഇന്മദേശം Great Britain

കൂട്ടം 40-120 മുട്ടകൾ

മുട്ടയുടെ തൂക്കം 65-80 g

മുട്ടയുടെ നിറം വെള്ള നിറം

ഉപയോഗം ഇറച്ചി

റിങ്ങിന്റെ വലിപ്പം
ആൺതാറാവ് 20 mm
താറാവ് 20 mm

ചിത്രങ്ങൾ

ചിത്രം അയ്‍ലെസ്ബറി താറാവ്, ആൺതാറാവ്
അയ്‍ലെസ്ബറി താറാവ്, ആൺതാറാവ്
ചിത്രം അയ്‍ലെസ്ബറി താറാവ്, ആൺതാറാവ്
അയ്‍ലെസ്ബറി താറാവ്, ആൺതാറാവ്
ചിത്രം അയ്‍ലെസ്ബറി താറാവ്, താറാവ്
അയ്‍ലെസ്ബറി താറാവ്, താറാവ്
ചിത്രം അയ്‍ലെസ്ബറി താറാവ്, വളർത്തുന്ന ജോടികൾ 1,1
അയ്‍ലെസ്ബറി താറാവ്, വളർത്തുന്ന ജോടികൾ 1,1
ചിത്രം അയ്‍ലെസ്ബറി താറാവ്, വളർത്തുന്ന ജോടികൾ 1,1
അയ്‍ലെസ്ബറി താറാവ്, വളർത്തുന്ന ജോടികൾ 1,1

മെയിൽ ചെയ്യേണ്ടവരുടെ ലിസ്റ്റിലേക്കുള്ള രെജിസ്ട്രേഷൻ

നിങ്ങളുടെ ഇമെയിൽ:
നിങ്ങളുടെ രാജ്യം
നിങ്ങളുടെ ഭാഷ

Antispam:

Copyright © വളർത്തുപക്ഷികളുടെ ഇനങ്ങളേക്കുറിച്ചുള്ള സർവ്വവിജ്ഞാനകോശം, 2011–2024. എല്ലാ അവകാശങ്ങളും നിക്ഷിപ്തമാണ്.
സൈറ്റ് സൂചിക – വളർത്തുപക്ഷികളുടെ എല്ലാ ഇനങ്ങളുടേയും ലിസ്റ്റ്
അവസാനം പുതുക്കിയത്: 08. ഓഗസ്റ്റ് 2024